ചെന്നൈ: ശ്മശാനത്തിന്റെ മേൽനോട്ടവുമുമായി ഒരു സ്ത്രീ. ചെന്നൈയിലെ ഒരു തിരക്കേറിയ ശ്മശാനമായ വാലങ്കാട് ശ്മശാനത്തിലാണ് പ്രവീണ സോളമൻ എന്ന മുപ്പത്തിനാലുകാരി ജോലി ചെയ്യുന്നത്. പൊതുവെ സ്ത്രീകൾ ഈ മേഖലയിൽ വരാറില്ല. സ്ത്രീകൾ ലോലഹൃദയരായതിനാൽ മരണം കാണുമ്പോള്‍ പെട്ടെന്ന് മനസു തളര്‍ന്നു പോകുന്നതുകൊണ്ട് പലർക്കും നല്ല നിലപാടായിരുന്നില്ല. പലരും പ്രവീണയെ മോശപ്പെട്ട സ്ത്രീകളാണ് ഇത്തരം ജോലിക്ക് പോകുന്നതു എന്ന പറഞ്ഞ കളിയാക്കിയെങ്കിലും പ്രവീണ തന്റെ ദൗത്യത്തിൽ ഉറച്ചു നിന്നു.
പ്രവീണയുടെ വരവോടു കൂടി ശവദാഹം നടത്തിയിരുന്നവരുടെ പണി പോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പല ഭീഷണികളും പ്രവീണയ്ക്ക് നേരെ ഉണ്ടായിരുന്നു. മുഖത്ത് ആസിഡ് ബോംബ് എറിയുമെന്ന വരെയുള്ള ഭീഷണികളെ വകവെയ്ക്കാതെയാണ് പ്രവീണ ഇവിടെ ജോലി തുടരുന്നത്.
അധികൃതരുടെ അനാസ്ഥമൂലം തകർന്നു കിടക്കുകയായിരുന്നു ഈ പുരാതനമായ ശ്മശാനം. മദ്യപാനികളുടെ സ്ഥിരം താവളം. അതെല്ലാം മാറ്റിയെടുത്ത് ആർക്കും ഭയമില്ലാതെ കടന്നു വരാൻ സാധിക്കുന്ന ഒരു സ്ഥലമായി ഇതിനെ മാറ്റിയെടുത്തു.
Post Your Comments