KeralaLatest NewsNews

എനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇങ്ങനൊന്നും ചെയ്യില്ല: നടി പ്രവീണ

പ്രത്യേകിച്ചും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് തോന്നിയിട്ടുള്ളത്

മലയാളികളുടെ പ്രിയ നടി പ്രവീണ നടൻ ദിലീപിനെ പറ്റി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.

‘ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. എനിക്ക് ഇതൊന്നും സത്യമാണ് എന്ന് തോന്നുന്നില്ല, അദ്ദേഹം ഇങ്ങനെ ഒക്കെ പറഞ്ഞ് ചെയ്യിക്കുമെന്നും അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു. അന്ന് ഞങ്ങള്‍ ഒരുമിച്ച്‌ സവാരി എന്നൊരു സിനിമയില്‍ അഭിനയിക്കുകയായിരുന്നു. അതില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു ദിലീപേട്ടന്, ഒരു സീന്‍ മാത്രമായിരുന്നു അത്. അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാന്‍ പറ്റില്ല. ഞാന്‍ ആ മനുഷ്യനെ കാണുന്ന അന്ന് മുതല്‍ അദ്ദേഹം വളരെ മാന്യമായി സംസാരിക്കുകയും, പ്രത്യേകിച്ചും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ച്‌ 2 സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൂടാതെ ഞങ്ങള്‍ 40 ദിവസത്തോളം അമേരിക്കയിലുള്ള ഒരു ഷോ ചെയ്തിട്ടുണ്ട്. ആ സമയത്തെല്ലാം അദ്ദേഹം ഞങ്ങള്‍ക്ക് തന്ന സ്‌നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്. ‘- പ്രവീണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button