NewsTechnology

ന്യൂജെന്‍ താരമായി ‘ഓര്‍ക്കൂട്ട്’ തിരിച്ചുവരുന്നു ഹലോയിലൂടെ!

മുംബൈ: ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം നിര്‍മ്മാതാക്കളായ ഓര്‍ക്കുട്ട് തിരിച്ചു വരുന്നു. പേരിലും രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങള്‍ വരുത്തിയാണ് പുതിയ വരവ്. ഓര്‍ക്കുട്ടിന്റെ വിശാലമായ ലോകത്തെ സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് കീഴടക്കിയതോടെ 2014 ല്‍ ഓര്‍ക്കുട്ട് സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ഓര്‍ക്കുട്ടിന്റെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോം ഉടലെടുത്തിരിക്കുന്നു. ഹലോ എന്നാണ് പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പേര്. ഒരേ തരത്തിലുള്ള ഇഷ്ടങ്ങളും ഹോബികളും ഉള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ഫേസ്ബുക്കുമായി മത്സരിക്കുന്നതല്ല ഹലോയുടെ ഫീച്ചറുകള്‍. ഹലോയിലൂടെ 300 മില്യണിലധികം ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഹലോയ്ക്ക് സാധിക്കും. അടുത്ത ജനറേഷന്റെ ഓര്‍ക്കുട്ടായിരിക്കും ഹലോ എന്നാണ് പറയുന്നത്. ഗ്രൂപ്പുകളെയും ഫാന്‍സ് ക്ലബുകളെയും ബന്ധിപ്പിക്കാന്‍ ഓര്‍ക്കുട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരോ ഇഷ്ടങ്ങളുള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ലൈക്കുകളുടെ ലോകമല്ല, ലൗവിന്റെ ലോകമാണ് ഹലോ തുറന്ന് വെയ്ക്കുന്നത്.

2004 ല്‍ ഗൂഗിള്‍ ഉദ്യോഗസ്ഥനായിരുന്ന ഓര്‍ക്കട ബുയുക്കൊട്ടനും ഗിതിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സ്വതന്ത്ര പ്രോജക്റ്റ് എന്ന നിലയില്‍ ഓര്‍ക്കുട്ട് വികസിപ്പിച്ചെടുത്തത്. ഇത് പിന്നീട് ഗൂഗിള്‍ ഏറ്റെടുക്കുകയായിരുന്നു. ഓര്‍ക്കട് ബുയുക്കൊട്ടന്‍ തന്നെയാണ് പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഹലോയുടെയും പിന്നില്‍.

ഓര്‍ക്കുട്ട് ഡോട്ട് കോമില്‍ ഹലോയിലേക്ക് സ്വാഗതം ചെയ്ത് ഓര്‍ക്കട് ബുയുക്കൊട്ടന്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലിഷ്, ടര്‍ക്കിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലാണ് ഓര്‍ക്കട് ബുയുക്കൊട്ടന്റെ സന്ദേശം. ഹലോ ഡോട്ട് കോം (hello.com) സന്ദര്‍ശിച്ചാല്‍ ഹലോ ആപ്പിന്റെ ആപ്പിള്‍/ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, ഹലോ ഇതുവരെ ഇന്ത്യയില്‍ ലഭ്യമായിട്ടില്ല.

മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായി, യൂസര്‍മാരെ വീണ്ടും ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഹലോയുടെ രൂപകല്‍പന. ആപ്പിലെ ആക്ടിവിറ്റികള്‍ക്ക് കോയിന്‍സ്, റിവാര്‍ഡുകള്‍, പോയിന്റുകള്‍ എന്നിവ ലഭിക്കും. ഇതിനനുസരിച്ച് ഗെയിമുകളുടെ മാതൃകയില്‍ ലെവലുകളും ഉണ്ടാകും. പോസ്റ്റുകള്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും കര്‍മ പോയിന്റുകള്‍ ലഭിക്കുക. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി താല്‍പര്യങ്ങളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ ആളുകളെ ബന്ധിപ്പിക്കുകയാണ് ഹലോ ലക്ഷ്യമിടുന്നത്.

വിഷ്വല്‍ ആപ്ലിക്കേഷന്‍ എന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഹലോയില്‍ ചിത്രങ്ങളുടെ രൂപത്തില്‍ മാത്രമേ പോസ്റ്റുകള്‍ ചെയ്യാനാകൂ. ടെക്സ്റ്റ് പോസ്റ്റുകള്‍ ഈ ആപ്പില്‍ അനുവദിക്കില്ല. ചിത്രത്തിന്റെ പശ്ചാത്തലം മാറ്റുന്നത്തിനും അതില്‍ ടെക്സ്റ്റ് കൂട്ടിച്ചേര്‍ക്കുന്നതിനും ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നത്തിനും സൗകര്യമുണ്ടാകും. ഇക്കാര്യങ്ങളില്‍ സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവയുമായി ഹലോയ്ക്ക് സാമ്യം തോന്നിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button