KeralaNews

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിന് പിന്നില്‍ മൂന്ന് വിദേശികളും ; ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരത്ത്: എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ മൂന്നംഗ വിദേശികളാണെന്നാണ് പൊലീസ് നിഗമനം. ഇവര്‍ എടിഎം കൗണ്ടറില്‍ കടന്ന് മെഷിനില്‍ ഉപകരണവും ക്യാമറകളും സ്ഥാപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കും.

അതിനിടെ, മൂന്നു ദിവസങ്ങളിലായിട്ടാണ് എടിഎം വിവരങ്ങൾ ചോർത്തിയതെന്ന വിവരവും പുറത്തുവന്നു. ജൂൺ 30, ജൂലൈ ജൂലൈ 3,9 തീയതികളിൽ എടിഎം ഉപയോഗിച്ചവരുടെ പണമാണ് നഷ്ടമായിരിക്കുന്നത്. തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവർ എത്രയും പെട്ടെന്ന് പിൻ നമ്പർ മാറ്റണമെന്നും കാർഡ് ബ്ലോക്ക് ചെയ്യണമെന്നും പോലീസ് നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button