India

ഗോ സംരക്ഷകര്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി

ഹൈദരാബാദ് ● പശു സംരക്ഷകര്‍ ചമഞ്ഞ് അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതരെ ആക്രമിക്കണമെന്നുള്ളവർ അവരെ വെറുതെ വിട്ടു തന്നെ ആക്രമിക്കണമെന്നു മോദി തെലങ്കാനയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു.

ദളിതരെ ആക്രമിക്കണമെന്നുള്ളവർ അവരെ വെറുതെ വിടുക. എന്നിട്ട് എന്നെ ആക്രമിക്കുക. വെടിയുതിർക്കണമെങ്കിൽ അവരെയല്ല, എന്നെ വെടിവച്ചു കൊല്ലുക. പശുസംരക്ഷകർ എന്ന പേരിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കും. ഇക്കാര്യം സംസ്‌ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പശുസംരക്ഷണത്തിലല്ല ഇക്കൂട്ടര്‍ക്ക് താല്പര്യമെന്നും പശുസംരക്ഷണം എന്ന പേരിൽ രാജ്യത്ത് അരക്ഷിതാവസ്‌ഥ സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസവും പ്രധാനമന്ത്രി ഗോ സംരക്ഷകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. നിയമം ലംഘിച്ചു രാത്രികളിൽ അക്രമത്തിനിറങ്ങുന്നവരാണു പകൽ പശുസംരക്ഷകരുടെ വേഷമണിഞ്ഞെത്തുന്നതെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button