ടെഹ്റാന്‍: അമേരിക്കന്‍ ചാരസംഘടനയായ സി. ഐ. എ യ്ക്ക് ആണവ രഹസ്യം ചോര്‍ത്തികൊടുത്തു എന്ന സംശയത്തില്‍ ഇറാന്‍ ആണവ ശാസ്ത്രജ്ഞനായ ഷെഹ്‌രാം അമിറിയെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് അമീറിയായിരുന്നു. 2009ല്‍ ഹജ്ജിനു പോയ ആമീറി പിന്നീട് അപ്രത്യക്ഷമാകുകയിരുന്നു . അമേരിക്കന്‍ ചാര സംഘടനയായ സി .ഐ .എ തന്നെ തട്ടിക്കൊണ്ടുപോയി എന്നും ഇറാന്റെ ആണവ രഹസ്യങ്ങള്‍ അറിയാനായി തന്നെ ഒരുപാട് പീഡിപ്പിച്ചുവെന്നുമുള്ള അമീറിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദവുമുണ്ടാക്കി.
2010 ല്‍ അപ്രതീക്ഷിതമായി അദ്ദേഹം വാഷിംഗ്ടണിലെ പാക് എംബസിയില്‍ അഭയം തേടിയെത്തി വീണ്ടും ലോകത്തെ ഞെട്ടിച്ചു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ജയിലില്‍ തടവിലായിരുന്നു അമീറി. 2010ല്‍ തിരിച്ചെത്തിയ അമീറിനു വലിയ സ്വീകരണമാണ് കുടുംബാങ്ങങ്ങളും ഉദ്യോഗസ്ഥരും ഒരുക്കിയത്. എന്നാല്‍ അധികം വൈകാതെതന്നെ അമീറിയെ ഇറാനിയന്‍ തടവിലാക്കുകയും ചെയ്തു.
അമീറിന്റെ മോചനത്തിനായി കുടുംബാങ്ങങ്ങള്‍ ശ്രമിക്കുന്നതിനിടയിലാണ് അമീറിയെ തൂക്കിലേറ്റിയത്. അമേരിക്കയ്ക്ക് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തികൊടുത്തു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിധി നടപ്പിലാക്കിയത്. ഇറാന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ട്.
Post Your Comments