ചരല്‍ക്കുന്ന് (പത്തനംതിട്ട): കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ചരൽക്കുന്നിൽ പ്രമേയം. പൂഞ്ഞാറില്‍ പി. സി. ജോര്‍ജ്ജിനുവേണ്ടി രമേശ് ചെന്നിത്തല പ്രവര്‍ത്തിച്ചതായും ജോര്‍ജ്ജിന്റെ വിജയത്തിനായി പണം ഒഴുക്കിയതായും ആരോപണം . പാലായില്‍ ജോസ് കെ. മാണിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തി. മാണിയെ തോല്‍പിക്കാന്‍ എം.എം. ജേക്കബ് നേരിട്ട് ഇറങ്ങിയെന്നും തിരുവല്ലയിലെ തോല്‍വിക്കു പിന്നില്‍ പി. ജെ. കുര്യനാണെന്നും ആരോപണമുണ്ടായി. പൂഞ്ഞാറിൽ കേരള കോൺഗ്രസ് തോറ്റതിനു കാരണം കോൺഗ്രസാണ്. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ മര്യാദക്ക് കോൺഗ്രസ് തിരിച്ച് മര്യാദ കാട്ടിയില്ലെന്നും സമ്മേളനത്തിൽ പറയുന്നു
നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണമെന്ന പ്രമേയം ജോസ് .കെ. മാണി അവതരിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ സഖ്യം തുടർന്നേക്കും.
Post Your Comments