ഗാസിയാബാദ്: ഉത്തരേന്ത്യയില്‍ സ്ത്രീധനമരണങ്ങള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഗാസിയാബാദിലാണ്. സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടാത്തതിനാണ് ഇവിടെ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചുകൊന്നത്. ഗാസിയാബാദിലെ ട്രോണിക്ക നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മീര്‍പുറില്‍ വ്യാഴാഴ്ച രാത്രി അലീഷ എന്ന യുവതിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
എട്ട് മാസം മുമ്പാണ് മോമിന്‍ എന്ന് വിളിക്കുന്ന ഷാരൂഖും അലീഷയും വിവാഹിതരായത്. അന്ന് മുതല്‍ ഷാരൂഖിന്റെ വീട്ടുകാര്‍ കാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി ഇതേചൊല്ലി തര്‍ക്കമുണ്ടാകുകയും ഷാരൂഖ് അലീഷയുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.
മുകളിലത്തെ നിലയില്‍ നിന്ന് വീണാണ് അലീഷ മരിച്ചതെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ഭാഷ്യം. എന്നാല്‍ സംശയം തോന്നിയ അലീഷയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഷാരൂഖ്, സഹോദരന്‍ ആസിഫ്, പിതാവ് ഖായും എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരൂഖിന്റെ അമ്മയും സഹോദരിയും ഒളിവിലാണ്.
Post Your Comments