ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും കാണാതായവര്‍ ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളിലെത്തപ്പെട്ടതായി റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. മഹാരാഷ്ട്ര ,കര്‍ണാടക, ആന്ധ്രാ ,തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതുമായിബന്ധപെട്ടുള്ള അന്വേഷണം നടന്നു വരികയാണ് . ഇതുമായി ബന്ധപെട്ടു 54 പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട് .
ഇന്ത്യയില്‍ നിന്ന് ആളുകളെ ഇതിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ ഏജന്‍സി വഴി അന്വേഷണം നടന്നു വരികയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു
Post Your Comments