കറാച്ചി● പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ ഇന്ത്യ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ അനുവദിക്കരുതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് മുന്‍ ലഷ്കര്‍-ഇ-തോയ്ബ തലവന്‍ ഹഫീസ് മൊഹമ്മദ് സയീദ്. കാശ്മീരിലെ ജനങ്ങളെ സഹായിക്കാനായി പാകിസ്ഥാന് സര്‍ക്കാരിനെ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ രാജ്നാഥ് സിംഗ് അനുവദിച്ചാല്‍ മാത്രമേ പാകിസ്ഥാന് അതിനെക്കുറിച്ച് ചിന്തിക്കാവൂവെന്നും സയീദ് പറഞ്ഞു.
പാകിസ്ഥാന് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി വിളിച്ചു ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സയീദ്. കാശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോടും വ്യാപാരികളോടും സയീദ് ആവശ്യപ്പെട്ടു. ഉള്ളിയും, ഉരുളക്കിഴങ്ങും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കണം. ഇന്ത്യയിലേക്ക് ഉള്ളിയും, ഉരുളക്കിഴങ്ങും അയക്കുന്നതിന് പകരം കാശ്മീരിലെ സഹോദരന്മാര്ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചുകൊടുക്കാണമെന്നും സയീദ് ആവശ്യപ്പെട്ടു.
യോഗത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് വിവിധ സംഘടനകളുടെ ഭാഗത്തു നിന്നും ഉയര്‍ന്നത്. കശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യ സമരത്തെ ഭീകരവാദമായി ചിത്രീകരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
Post Your Comments