കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യമേഖലയില്‍ തൊഴില്‍ കരാര്‍ പരിഷ്‌ക്കരിക്കുന്നു. അറബി ഭാഷയില്‍ മാത്രമുള്ള നിലവിലെ കരാറില്‍ ഇംഗ്ലീഷ് കൂടി ചേര്‍ത്താണ് പരിഷ്‌ക്കരിക്കുന്നത്. ഇതോടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ വേതനം, വാര്‍ഷിക അവധി, ജോലിസമയം, കരാര്‍ കാലാവധി എന്നിവ പുതിയ കരാര്‍ ഫോമില്‍ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തും.
നിലവിലെ വ്യവസ്ഥകള്‍ക്കൊപ്പം ഏതാനും കാര്യങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയാണ് കരാര്‍ പരിഷ്‌ക്കരിക്കുന്നതെന്ന് മാനവശേഷി വകുപ്പ് അറിയിച്ചു.
കൂടാതെ ഓഫീസുകള്‍ വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍മാര്‍ക്ക് കൈമാറുമ്പോള്‍ വീട്ടുടമയും ഓഫീസ് അധികൃതരും ഉടമ്പടിയുടെ പകര്‍പ്പ് സൂക്ഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഗാര്‍ഹികതൊഴില്‍ വിഭാഗം നിര്‍ദേശിച്ചു.
ഉടമ്പടിയിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താല്‍ നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും.
Post Your Comments