ദുബായ് : ബുര്‍ജ് ഖലീഫയുടെ ത്രിമാന വേര്‍ഷന്‍ ഇനി നിങ്ങളുടെ കൈകളില്‍. ഇനി മുതല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ത്രിമാന വേര്‍ഷനും പ്രിന്റ് ചെയ്ത് കിട്ടും. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബുര്‍ജ് ഖലീഫയാണ് ഇക്കാര്യമറിയിച്ചത്.
ദുബായ് മാളിലെ സ്വീറ്റ് ഷോപ്പായ ക്യാന്റിലീഷ്യസ് കഴിഞ്ഞ മാര്‍ച്ചില്‍ ത്രിഡി മെഷിന്‍ സജ്ജീകരിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ത്രിഡി പ്രിന്റഡ് സ്വീറ്റ്‌സുകള്‍ വാങ്ങാനും ഇത് വഴി സാധിച്ചിരുന്നു. ലോകത്ത് ആദ്യമായി ത്രിഡി പ്രിന്റഡ് സ്വീറ്റ്‌സുകള്‍ തയ്യാറാക്കിയ സ്ഥാപനമാണ് ക്യാന്റിലീഷ്യസ്. ഇക്കഴിഞ്ഞ മേയിലാണ് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ബുര്‍ജ് ഖലീഫയുടെ ആദ്യ ത്രിമാന പ്രിന്റ് ഔട്ടെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചത്.
The 3D printing of #BurjKhalifa. Get your 3D printed model at the gift shop of @Atthetop_tweets. pic.twitter.com/gHMgYsBmtV
— Burj Khalifa (@BurjKhalifa) July 26, 2016
Post Your Comments