ചെന്നൈ: കുട്ടികളുടെ അശ്ലീല വെബ്സൈറ്റ് നടത്തിപ്പിലൂടെ അഞ്ച് വര്‍ഷം കൊണ്ട് 2.4-കോടി രൂപ സമ്പാദിച്ച ദമ്പതികളെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
ദമ്പതികളായ സിദ്ധാത്ത വേലു, പ്രിസില്ല മാര്‍ഗരറ്റ് ധന്‍രാജ് എന്നിവരാണ് ലോകമെമ്പാടുമുള്ള തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് വന്‍തുക അംഗത്വഫീസിനത്തില് ഈടാക്കി ഷോലിംഗനല്ലൂരെ ഒരു വാടകവീട്ടില്‍ നിന്ന് ഈ വെബ്സൈറ്റ് നടത്തിവന്നത്.
ഇവരെപ്പറ്റി ലഭിച്ച ഒരു അജ്ഞാതസൂചനയെത്തുടര്ന്നാണ് സൈബര്‍ ക്രൈം സെല്‍ ഇവരുടെ താമസസ്ഥലം റെയ്ഡ് ചെയ്തതും ഇവരെ കസ്റ്റഡിയിലെടുത്തതും. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് 2.4-കോടി രൂപയോളം ഇവര്‍ സമ്പാദിച്ചിരുന്നു എന്നും കണ്ടെത്തിയത്.
സിദ്ധാത്ത വേലു ട്രിച്ചി സ്വദേശിയും പ്രിസില്ല വെല്ലൂര്‍ സ്വദേശിയും ആണ്. വിവാഹത്തിനു ശേഷം അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ ഷോലിംഗനല്ലൂരിലേക്ക് വന്നതും, വീട് വാടകയ്ക്കെടുത്ത് വെബ്സൈറ്റ് ആരംഭിച്ചതും.
Post Your Comments