തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ ബി.ജെ.പി ഡിജിപിക്ക് പരാതി നല്‍കി. ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഡിജിപിയെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്. സംസ്ഥാന ഉപാദ്ധ്യന്‍ ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന വക്താവ് അഡ്വ ജെആര്‍ പത്മകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സായുധ കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി പ്രതിനിധി സംഘം ഡിജിപിയോട് ആവശ്യപ്പെട്ടു. അക്രമത്തിന് പ്രേരിപ്പിച്ചതിന് ഐപിസി 108 പ്രകാരം കോടിയേരിക്കെതിരെ കേസെടുക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയെടുക്കാമെന്ന് ഡിജിപി ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. അണികളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന രാജ്യത്തെ ഏക രാഷ്ട്രീയ നേതാവാണ് കോടിയേരിയെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു.
Post Your Comments