ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കാതെ പാകിസ്ഥാന്‍ ആദ്യം ആഭ്യന്തര കാര്യങ്ങള്‍ ശരിയാക്കണം ഇന്ത്യയിലെ മുസ്ലിങ്ങളുടെ കാര്യമോര്‍ത്ത് പാകിസ്ഥാന്‍ ഭയപ്പെടേണ്ട. സമഗ്രമായി പരിഹരിക്കേണ്ട വിഷയമാണ് കാശ്മീര്‍. എല്ലാവരും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉത്തരവാദിത്തമേല്‍ക്കണമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
കാശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയെന്നു വിളിച്ച പാക് നടപടി ദുഃഖകരമാണ്. മതത്തിന്റെ പേരിലാണ് പാകിസ്ഥാന്‍ ഇന്ത്യയില്‍ നിന്നു വിട്ടുപോയത്. എന്നാല്‍ ഇന്ന് ഭീകര പ്രവര്‍ത്തനത്താല്‍ അവര്‍ രണ്ടുഭാഗങ്ങളായി. ദിവസവും അവര്‍ അതിനെതിരെ പോരാടുന്നുണ്ട്. അവരുടെ തെറ്റായ താല്‍പ്പര്യങ്ങളെന്താണോ അതു വിജയിക്കില്ല. ഭീകരപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാക് ശ്രമം. ഇന്ത്യയില്‍ ഭീകരവാദം ഉണ്ടെങ്കില്‍ അതു പാകിസ്ഥാന്‍ കാരണമാണ്. മതത്തിന്റെ പേരില്‍ കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് അയല്‍രാജ്യത്തിന്റേത്. കശ്മീരിലെ സ്ഥിതിഗതികള്‍ വളരെപ്പെട്ടെന്നു തന്നെ സാധാരണനിലയിലേക്ക് എത്തുമെന്നും അദ്ദേഹം സഭയ്ക്ക് ഉറപ്പുകൊടുത്തു.
Post Your Comments