
റിയാദ് : വായ്ക്കുള്ളിലേക്ക് വെടിവെച്ച് യുവാവ് സ്വയം ജീവനൊടുക്കി. സൗദി അറേബ്യയിലാണ് സംഭവം. ഹെല്‍ത്ത് അക്കാദമിയില്‍ നിന്നും ബിരുദം നേടിയ ആളാണ് യുവാവ്. എന്നാല്‍ സംഭവത്തിന് പിന്നില്‍ മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു.
സൗദിയിലെ അറാര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ഇയാളുടെ ബിരുദദാന ചടങ്ങ് നടന്നതിന് തൊട്ട് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. അറബ് ദിനപത്രമായ അജേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുവാവിനെ ആത്മഹത്യയിലേയ്ക്ക് നയിച്ച സാഹചര്യത്തെപ്പറ്റി ഇതുവരേയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
Post Your Comments