കൊച്ചി: മദ്യവും മയക്കുമരുന്ന് ഉപയോഗവും ശക്തമാണെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ എക്‌സൈസ് റെയ്ഡ്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊച്ചി, തൃശൂര്‍ ജില്ലകളിലെ ക്യാമ്പുകളിലാണ് പരിശോധന നടന്നത്. റെയ്ഡിന് പോലീസിന്റെയും സഹായം എക്‌സൈസ് സ്വീകരിച്ചു. കൊച്ചിയില്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ എന്നിങ്ങനെ അന്യ സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ സ്ഥലത്താണ് പരിശോധന നടന്നത്. റെയ്ഡില്‍ നിന്നും വ്യാപകമായ ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പെരുമ്പാവൂരില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തു.
Post Your Comments