Latest NewsKeralaNews

ഒട്ടിപ്പുള്ള ചെരുപ്പു വേണം, ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി വി.ഡി സതീശൻ

 

 

എളന്തരിക്കര: ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എളന്തരിക്കര ഗവ. എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവേയാണ് പ്രതിപക്ഷ നേതാവ് ഒന്നാം ക്ലാസുകാരന്റെ പരാതി പരിഹരിച്ച് നൽകിയത്.

ക്യാമ്പ് സന്ദര്‍ശനത്തിനെത്തിയപ്പോൾ, ജയപ്രസാദ് എന്ന ഒന്നാം ക്ലാസുകാരന്‍ വാശി പിടിച്ചിരിക്കുന്നത് കണ്ട വി.ഡി സതീശൻ വിവരമന്വേഷിച്ചപ്പോള്‍ വെള്ളത്തില്‍ തന്റെ ചെരിപ്പ് നഷ്ടമായെന്ന് കുട്ടി പരാതി പറയുകയായിരുന്നു. പുതിയ ചെരുപ്പ് വാങ്ങാമെന്ന് അ‌ദ്ദേഹം പറഞ്ഞപ്പോള്‍, ബെല്‍റ്റുള്ള ചെരുപ്പ് മതിയെന്ന് കുട്ടി ആവശ്യപ്പെട്ടു. തുടര്‍ന്ന്, കുട്ടിയെയും കൂട്ടി ചെരിപ്പും ചായക്കടയില്‍ നിന്ന് ചായയും വാങ്ങി നല്‍കിയാണ് കുട്ടിയെ മടക്കി അ‌യച്ചത്.

തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലുകളും മുറിച്ചു മാറ്റിയിരുന്നു. ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ചൊവ്വാഴ്ചയോടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ജയപ്രസാദിന്റെ കുടുംബം ക്യാമ്പിലെത്തിയത്. എളന്തരിക്കര ഗവ. എല്‍.പി സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിയാണ് ജയപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button