ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിലേക്ക് നയിച്ച ഏറ്റുമുട്ടലില്‍ പങ്കെടുത്ത ജമ്മുകാശ്മീര്‍ പോലീസ്സേനയിലെ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം നമ്പര്‍ ശത്രു. ഏറ്റുമുട്ടലില്‍ രണ്ട് വെടിയുണ്ടകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി പോലീസ് സേനയുടെ കനത്തകാവലില്‍ പേര് വെളിപ്പെടുത്താത്ത ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവന് വന്‍ഭീഷണി ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
ബുര്‍ഹാന്‍റെ വധത്തില്‍ ഉത്തരവാദിയായാണ് ഈ പോലീസ് ഉദ്യോഗസ്ഥനെ ബുര്‍ഹാന്‍ അനുകൂലികളും കാണുന്നത്. വാനിയുടെ വധത്തിനു ശേഷം കാശ്മീര്‍ താഴ്വരയില്‍ നടമാടുന്ന അക്രമങ്ങളെല്ലാം ജമ്മുകാശ്മീര്‍ പോലീസ് സേനയെ ലക്ഷ്യം വച്ചാണ്.
Post Your Comments