ജമ്മു: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹന്‍ വാനിയെ 2016ല്‍ സുരക്ഷാ സൈന്യം വധിച്ചതിനുശേഷം ജമ്മു കാഷ്മീരില്‍ കലാപമുണ്ടാക്കാന്‍ പിഡിപി യുവജന വിഭാഗം നേതാവ് വഹീദ്-ഉര്-റഹ്മാന് പാര ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗിലാനിയുടെ മരുമകന് അഞ്ചു കോടി രൂപ നല്‍കിയതായി കണ്ടെത്തി ദേശീയ അന്വേഷണ ഏജന്‍സി.
2016 ഏപ്രിലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടശേഷം അല്‍ത്താഫ് അഹമ്മദ് ഷാ (അല്‍താഫ് ഫത്തോഷ്)യുമായി പാര ബന്ധപ്പെടുകയും കാഷ്മീരില്‍ കലാപവും സുരക്ഷാ സൈന്യത്തിനു നേരേ കല്ലേറും നടത്താന്‍ ആസൂത്രണം ചെയ്തു.
ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്കര്‍ ഇ-തൊയ്ബ സംഘടനകളുമായും കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായ പാരയ്ക്കു ബന്ധമുള്ളതായി ജമ്മുവിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.എന്നാല്‍, എന്‍ഐഎയുടെ കുറ്റപത്രത്തിലെ ആരോപണം പാരയുടെ അഭിഭാഷകന് നിഷേധിച്ചു.
Post Your Comments