ബംഗളൂരു: ജമ്മു കശ്മീരിൽ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആസൂത്രിത കൊലപാതകം നടത്തിയ കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ. ഭീകര പ്രവർത്തകനായ താലിബ് ഹുസൈനാണ് ബംഗളൂരുവിൽ നിന്നും അറസ്റ്റിലായത്. ജമ്മു കശ്മീർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജമ്മു പോലീസിന് സംസ്ഥാനം എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്ന്, വിഷയത്തിൽ പ്രതികരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
കേസന്വേഷണം തുടരുകയാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്നും ബസവരാജ് ബൊമ്മെ അറിയിച്ചു. പോലീസ് എല്ലാവരേയും നിരീക്ഷിക്കുന്നുണ്ടെന്നും കർണ്ണാടക പോലീസ്, ജമ്മുകശ്മീർ പോലീസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ചു: അറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരിൽ ഒരാളെ തങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റൊരാളുടെ പിന്നാലെയാണ് തങ്ങളെന്നും കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു. കഴിഞ്ഞ മാസമാണ് കശ്മീരിലെ ഒരു സർക്കാർ ഓഫീസിൽ നടന്ന ഭീകരാക്രമണത്തിൽ, റവന്യൂ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്. കശ്മീരിൽ ഭീകരർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐ.ജി വ്യക്തമാക്കി.
Post Your Comments