എവിടെയും എപ്പോഴും സെല്‍ഫിയാണ്. മുപ്പതും നാല്‍പ്പതും സെല്‍ഫികള്‍ ദിവസവും എടുക്കുന്നവര്‍ നമ്മുക്കു ചുറ്റും ഉണ്ട്. ഇങ്ങനെ സെല്‍ഫി എടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കു പിടിപെടുന്ന പുതിയൊരു രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വൈദ്യശാസ്ത്രം പുറത്തുവിട്ടു. ‘സെല്‍ഫി എല്‍ബോ’ എന്നാണ് രോഗത്തിന്റെ പേര്. സ്ഥിരമായി സെല്‍ഫി എടുക്കുന്നവര്‍ക്കാണ് ഈ രോഗം കണ്ടു വരുന്നത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു പിടികൂടിയ ടെന്നീസ് എല്‍ബോയുടെ വകഭേദമാണു പുതിയ രോഗം എന്നു ഡോക്ടര്‍മാര്‍ പറയുന്നു. തുടക്കത്തില്‍ ചെറിയ തരിപ്പും വേദനയുമായി തുടങ്ങുന്ന രോഗം പിന്നീട് അസഹ്യമായ വേദനയായ് മാറും. സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കാതെ സെല്‍ഫി എടുക്കുന്നവര്‍ക്കാണ് ഈ രോഗം പിടിപെടുന്നത്്
വേദനയുള്ള ഭാഗത്ത് ചൂട് കൊടുക്കുക, ഐസ് ക്യൂബ് വെയ്ക്കുക, മസാജ് ചെയ്യുക തുടങ്ങിയവയിലൂടെ രോഗത്തിന് ആശ്വാസം ഉണ്ടാകും. അതിനു ശേഷവും രോഗം രൂക്ഷമാകുന്നുണ്ടങ്കില്‍ മരുന്നും ശസ്ത്രക്രിയയും വേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments