സഞ്ചാരികള്‍ വീണ്ടും വീണ്ടും യാത്ര ചെയ്യാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം
* ഗോവ
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ അത്ഭുത നഗരമാണ് ഗോവ. ഏത് പ്രായക്കാരും തരക്കാരും ഗോവയിലെത്താന്‍ ആഗ്രഹിക്കുന്നുണ്ട് . വൃത്തിയും വെടിപ്പുമുള്ള നെടുനീളന്‍ കടല്‍ത്തീരങ്ങളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മദ്യവും മെട്രോപൊളിറ്റന്‍ ഭാവവും ചേര്‍ന്ന് ഗോവയ്ക്ക് തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്റെ കെട്ടും മട്ടും നല്‍കുന്നു.
*കൂര്‍ഗ്
നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും , നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുള്ള കൂർഗ് സഞ്ചാരികളെ വീണ്ടും വീണ്ടും ആകർഷിക്കാറുണ്ട്.
*ആന്‍ഡമാന്‍
ശാന്തമായ കടല്‍ത്തീരമാസ്വദിയ്ക്കാന്‍ അത്രയേറെ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ആള്‍ത്തിരക്കില്ലാത്ത നീലക്കടല്‍ത്തീരമാണ് ആന്‍ഡമാനിലേത്,
*ലഡാക്ക്
മനോഹരമായ തടാകങ്ങള്‍, ആശ്രമങ്ങള്‍, മനംമയക്കുന്ന ഭൂപ്രദേശം, കൊടുമുടികള്‍ എന്നിവയാല്‍ സമൃദ്ധമാണ് ലഡാക്ക്. മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള ഏത് സമയത്തും ലഡാക്കില്‍ പോവുന്നതിന് അനുയോജ്യമാണ്.
.
*കാലിംപോംഗ്
ചക്രവാളം തൊട്ട് നില്‍ക്കുന്ന മഞ്ഞ് മലകളാണ് പശ്ചിമ ബംഗാളിന്റെ വടക്ക് സ്ഥിതിചെയ്യുന്ന ഈ മനോഹരമായ മലോയര പ്രദേശത്തിന്റെ സൗന്ദര്യം. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന കാലിമ്പോങിലെ ശുദ്ധവായുവും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്.
*വാരണാസി
ഹിന്ദു വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഉത്തര്‍ പ്രദേശിലെ ഈ നഗരത്തില്‍ പുരാതനകാലം മുതലേ ജനവാസം ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു.
*ആഗ്ര
വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം.
* ജയ്പൂര്‍
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്.
* ഷിംല
മനോഹരമായ പര്‍വ്വതനിരകളും പ്രകൃതിഭംഗിയുമാണ് ഷിംല സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ലക്കാര്‍ ബസാര്‍, സ്‌കാന്‍ഡല്‍ പോയിന്റ് എന്നീ മലകളെ ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു സ്ഥവും ഇവിടെയുണ്ട്.
* മണാലി
മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മണാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.
* മൂന്നാര്‍
വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്.
Post Your Comments