Weekened GetawaysSouth IndiaWest/CentralHill StationsCruisesAdventureIndia Tourism SpotsTravel

ആദ്യമായി ഗോവയില്‍ പോകുന്നവര്‍ അറിയാന്‍

ആദ്യമായി ഗോ‌വയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു അമ്പരപ്പായിരിക്കും. എന്ത് ചെയ്യണം, എന്ത് കാണണം, എവിടെ പോകണം, എവിടെ നല്ല ഭക്ഷണം കിട്ടും അങ്ങനെ നി‌രവധി ചോദ്യങ്ങള്‍ വേറെയും ഉണ്ടാകും. കാരണം ഗോവ എന്നാല്‍ വലിയ വിശാലയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്, എത്ര പോയാലും കണ്ടു തീരാത്ത കാഴ്‌ചകളാണ് ഗോവയുടെ പ്രത്യേകത.

ഓള്‍ഡ് ഗോവയി‌ലെ ക്ലാസിക്ക് കാഴ്ചകളില്‍ തുടങ്ങി പ്രശസ്തമായ ബീച്ചുകളും ‌മാ‌ര്‍ക്കറ്റുകളും സാഹസികവും അല്ലാത്തതുമായ നിരവധി ആക്റ്റിവിറ്റികളും, ഉണ്ണാനും ഉറങ്ങാനുമായി വൈവിധ്യമായ നിരവധി സ്ഥലങ്ങളും അങ്ങനെ പലതുമായി ഗോവ നിങ്ങളെ കാത്തിരിക്കുകയാണ്.

ഗോവയിലേക്ക് പോകാന്‍ നിങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഗോവയില്‍ ചെലവിടണം. അല്ലാത്ത യാത്ര ഒട്ടും ആസ്വാദ്യകരമാ‌യിരിക്കില്ല. ഗോവയുടെ തലസ്ഥാനമാ‌യ പനജിയില്‍ തന്നെ ആദ്യം ‌ദിവസം ചെലവി‌ടാന്‍ തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ നിരവധി കാര്യങ്ങളുണ്ട്. പനജി ചെറിയ ഒരു ടൗണ്‍ ആണ്. നിങ്ങള്‍ക്ക് നടന്ന് തീര്‍ക്കാന്‍ മാത്രം ‌ചെറിയ സ്ഥലം. പനജിയിലൂടെയു‌ള്ള യാത്രയില്‍ തന്നെ നിങ്ങള്‍ക്ക് ഗോവയേക്കുറിച്ചുള്ള അടി‌സ്ഥാന ‌വിവ‌രങ്ങള്‍ മനസിലാക്കാം.

പനജിയില്‍ നഗര പ്രദക്ഷിണം നടത്തിയതിന് ശേഷം അടുത്ത യാത്ര ഓള്‍ഡ് ഗോവയിലേക്ക് നടത്താം. ഗോവയുടെ ക്ലാസിക്ക് കാലത്തിലേക്കുള്ള തിരികെ സഞ്ചാരം കൂടിയാണ് ഓള്‍ഡ് ഗോവയിലൂടെയുള്ള യാത്ര. ഓള്‍ഡ് ഗോവയിലെ പ്രധാനപ്പെട്ട ഒരു ബസിലിക്കയാണ് ബസിലിക്ക ഓഫ് ബോം ജീസസ്. മത പ്രചരണത്തിന് ഇന്ത്യയില്‍ എത്തിയ ഫ്രാന്‍സീസ് സേവിയര്‍ പുണ്യവാളന്റെ മൃതശരീരം സൂക്ഷിച്ച് വച്ചിരിക്കുന്നത് ഈ ബസിലിക്കയിലാണ്.

ബസിലിക്ക ഓഫ് ബോം ജീസസില്‍ നിന്ന് ഒരു കല്ലേറ് ‌ദൂരം അകലെയായാണ് സേ കത്തീഡ്രല്‍ എന്ന ദേവാലയം സ്ഥിതി ‌ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ആയാണ് ഈ കത്തീഡ്രല്‍ അറിയപ്പെടുന്നത്. കാതറിന്‍ പുണ്യവതിയു‌ടെ നാമത്തിലാണ് ഈ കത്തീഡ്രല്‍ നിര്‍‌മ്മിച്ചിരിക്കുന്നത്.
ഓള്‍ഡ് ഗോവയില്‍ നിന്ന് വൈകുന്നേരം മണ്ഡോവിയിലേക്ക് യാത്ര പോകാം. മാണ്ഡോവി നദിയിലെ ക്രൂയിസുകളില്‍ കാസിനോ കളിക്കാനും ഡിന്നര്‍ കഴിക്കാനും ഇഷ്ടമാണെങ്കില്‍ മാത്രം. മാണ്ഡോവില്‍ നിന്ന് പനജിയില്‍ പോയി രാപ്പാര്‍ക്കാം. അ‌തിനായി നേരത്തെ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യണം.

പനജിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയായാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്.അഗോഡ കോട്ട സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റിയ സ്ഥലം ബാഗ ബീ‌ച്ചാണ്. അഗോഡയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ബാഗ ബീച്ച് സ്ഥിതി ചെയ്യുന്നത്.വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്.

ഗോവയെ സഞ്ചാരികള്‍ രണ്ടായി തരം തിരിച്ചിട്ടുണ്ട്. നോര്‍ത്ത് ഗോവയും സൗത്ത് ഗോവയും .സൗത്ത് ഗോവയിലെ പ്രമുഖ ബീച്ചാണ് കോള്‍വ ബീച്ച്. പനജിയില്‍ നിന്ന് ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. ഇവിടേയ്ക്കുള്ള യാത്ര വളരെ സുന്ദരമാണ്. വളരെ ശാന്തമായ ബീച്ചാണ് കോ‌ള്‍വ ബീ‌ച്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button