മുംബൈ: പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്. പ്രണയത്തിനു യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡാണ് കേരളം സ്വന്തമാക്കിയത്. യാത്രാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ തന്നെയാണ് കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.ആലപ്പുഴയും തേക്കടിയും കോവളവും മൂന്നാറുമാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ.
ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ ട്രാവല്‍ അവാര്‍ഡ്‌സ് ആറാം പതിപ്പിന്റെ ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ് ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.23 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് . അതേസമയം രാജ്യത്തിനകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 5.67 ശതമാനവും വർദ്ധനവുണ്ട്.
Post Your Comments