
ന്യൂഡല്‍ഹി: ഈ മാസം 12,13 തിയ്യതികളില്‍ ബാങ്ക് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെയാണ് ചൊവ്വ, ബുധൻ ദിവസങ്ങളില്‍ പണിമുടക്ക് നടത്തുന്നത്.എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 12നും പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ 13നും പണിമുടക്കും.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(എഐബിഇഎ),ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍(എഐബിഒസി)എന്നിവയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
Post Your Comments