നയ്‌റോബി : തീവ്രനിലപാടുകള്‍ക്കെതിരെ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കെനിയയില്‍ സന്ദര്‍ശനത്തിനെത്തിയ മോദി, നയ്‌റോബി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നവരും അവരെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നവരും തുല്യ തെറ്റുകാരാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നുവെന്ന ആരോപണം നിലനില്‍ക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമശമെന്നത് ശ്രദ്ധേയമാണ്.
തീവ്രവാദികളില്‍ നിന്നും മോചിതമായ ഒരു സുരക്ഷിത ലോകമായിരിക്കണം ഓരോരുത്തരുടെയും ലക്ഷ്യമാകേണ്ടതെന്ന് ചടങ്ങില്‍ മോദി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഒരു രാജ്യത്തെ സാമ്പത്തിക പുരോഗതി പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് ജനങ്ങളുടെ സുരക്ഷയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Post Your Comments