![](/wp-content/uploads/2016/07/Modi1.jpg)
ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്‍ ഐ.എസിലേക്ക് പോകുന്നത് വര്‍ധിച്ച് വരുന്നതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഐ.എസിന്റെ വേര് എവിടെ നിന്നാണോ അത് പിഴുതെടുക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം
ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ത്ഥവും മറ്റുമായി പോകുന്നവരില്‍ ചിലര്‍ സിറിയയിലും ഇറാഖിലുമൊക്കെയായി ഐ.എസിന്റെ ചാവേറുകളായി മാറുന്നത് രാജ്യത്ത് ഭീഷണിയാകുമെന്ന് ആഭ്യന്ത്ര വകുപ്പ് വിലയിരുത്തി. വിദേശത്ത് പോയ് മടങ്ങാത്തവരുടെ വിവരങ്ങളും ഇപ്പോള്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ അവസ്ഥയും പ്രത്യേകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലൗ ജിഹാദിന്റെ ഭാഗമായി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് നടക്കുന്നതായി നേരത്തെ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും പുതിയ സാഹചര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് ഐബി വിധേയമാക്കുന്നതായാണ് സൂചന. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ മതം മാറിയാണ് ഈ നാമകരണം ചെയ്തിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. ഇത്തരത്തില്‍ മതം മാറുന്നത് വളരെ ഗൗരവകരമായാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്.
ഫാത്തിമ പഠിച്ചിരുന്ന കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മതം മാറിയവര്‍ക്ക് മതം മാറിയവരെ തന്നെ പങ്കാളിയാക്കി കൊടുത്തത് എന്ന് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജിന്റെ ചുറ്റുപാടുകളെ കുറിച്ചും സഹപാഠികളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ വിവരങ്ങളൊന്നും പുറത്ത് പറയാനാകില്ലെന്നാണ് കേരള പോലീസിന്റെ നിലപാട്.
കാണാതായവരെല്ലാം ഐ.എസിലേക്കാണ് പോയതെന്ന് സംശയിക്കുക മാത്രം ചെയ്യുമ്പോഴും, കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി താന്‍ സ്വയം സമര്‍പ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യക്ക് അയച്ച വാട്ട്‌സ് ആപ്പ് സന്ദേശം പുറത്തായത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. ശ്രീലങ്ക കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നതായും സംശയിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐ.എസ് അനുഭാവമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇത്രയും മലയാളികള്‍ ഐ.എസിന്റെ ഭാഗമായെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഇത് ആദ്യമായാണ്.
Post Your Comments