
തിരുവനന്തപുരം : കേരളത്തിലെ കുപ്പിവെള്ള ഉല്‍പ്പാദന ശാല ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്നാണു ഫാക്ടറി അടപ്പിച്ചത്. പൊന്‍ന്മുടിക്കു സമീപം മീന്‍മുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന റിവര്‍വാലി കുപ്പിവെള്ള ഉല്‍പ്പാദന ശാലയാണ് ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചത്.
ഫാക്ടറിയില്‍ മൈക്രോ ബയോളജിക്കാല്‍ സൗകര്യം ഉണ്ടായിരുന്നില്ല. കൈ കൊണ്ടാണു പായ്ക്കിംഗ് അടക്കമുള്ള കാര്യങ്ങള്‍ നടത്തിരുന്നത്. ഈ പാളിച്ചകള്‍ പരിഹരിച്ച ശേഷം മാത്രമേ ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളു. ഗുണനിലവാരം പാലിക്കാതെയായിരുന്നു ഇവിടെ കുപ്പി വെള്ളം നിറച്ചു വിപണനം ചെയ്തിരുന്നത്.
Post Your Comments