കൊച്ചി: അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം ഷാജിക്കെതിരെ മാധ്യമപ്രവര്‍ത്തകനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി. ഷാജിയുടെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രപ്രചരിപ്പിച്ചെന്നും ഇസ്‌ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും കാണിച്ചാണ് ഹർജി.
പാലായില്‍ വിജയിച്ച കെ.എം മാണിക്കെതിരെയും ഹർജിയുണ്ട്. എതിര്‍ സ്ഥാനാര്‍ഥി മാണി സി. കാപ്പനും മണ്ഡലത്തിലെ വോട്ടറായ കെ.സി. ചാണ്ടിയുമാണ് ഹര്‍ജിക്കാര്‍.
പത്തു വര്‍ഷത്തിലേറെ ജനപ്രതിനിധിയായവര്‍ വൈദ്യുതി, വെള്ളം, വീട്ടുവാടക എന്നീയിനങ്ങളില്‍ കുടിശിക വരുത്തിയിട്ടില്ലെന്ന് സേവന ദാതാക്കള്‍ വിശദീകരിക്കുന്ന അധിക സത്യവാങ്മൂലം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കണമെന്നുണ്ട്. കെ.എം. മാണി ഇത് നല്‍കിയില്ലെന്നാണ് പരാതി.
Post Your Comments