NewsSports

ശ്രീശാന്തിന്റേത് കള്ളക്കരച്ചിലായിരുന്നു; ശ്രീശാന്തിനെ തല്ലിയതിനെക്കുറിച്ച്‌ ഹര്‍ഭജന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരത്തിനിടെ ശ്രീശാന്തിനെ ഗ്രൗണ്ടില്‍ വച്ചു കരണത്തടിച്ചിട്ടുണ്ട്. എന്നാല്‍, ശ്രീശാന്തിന്റേത് കള്ളക്കരച്ചിലായിരുന്നുവെന്ന് ഹര്‍ഭജന്‍ സിങ്. താന്‍ ശക്തമായി അടിച്ചു വേദനിപ്പിച്ചുവെന്ന മട്ടിലാണ് ശ്രീശാന്ത് അഭിനയിച്ചത്.

‘അന്നു തല്ലിയത് ശരിയായില്ല എന്ന് എനിക്കറിയാം. അതെന്റെ കുറ്റമാണ്. അതില്‍ ഖേദമുണ്ട്. ഇക്കാര്യം എല്ലാ അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുന്നു, അങ്ങനെ ഒരു സംഭവം എന്റെ ഭാഗത്തുനിന്നുണ്ടാകരുതായിരുന്നു. സോറി..’ ഇന്ത്യ ടിവി സംപ്രേഷണം ചെയ്യുന്ന ‘ ആപ് കി അദലാത്തിലാണ് ‘ഹര്‍ഭജന്റെ വെളിപ്പെടുത്തൽ. കളിക്കളത്തില്‍ ചീത്തവിളിക്കുന്ന ഓസ്ട്രേലിയന്‍ താരങ്ങളെ തിരിച്ചും കണക്കിനു പരിഹസിച്ചിട്ടുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഓസിസ് ഓള്‍റൗണ്ടര്‍ ഡാരന്‍ ലീമാന്റെ കുടവയറിലേക്കു നോക്കി താങ്കള്‍ക്കു വയറ്റിലുണ്ടോ എന്നു പലവട്ടം പരിഹസിച്ചിട്ടുണ്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഗ്രൗണ്ടില്‍ അത്രമാത്രം പരിഹാസം തനിക്കുമേല്‍ ചൊരിഞ്ഞതുകൊണ്ട് ഗതികെട്ടാണ് അങ്ങനെ ചെയ്തതെന്നും ഹര്‍ഭജന്‍ പറയുന്നു.

ആന്‍ഡ്രൂ സിമണ്‍സിനെ താന്‍ കുരങ്ങനെന്നു വിളിച്ചിട്ടില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. അത് അവരുടെ ആരോപണം മാത്രമാണ്. ഞാന്‍ ഹിന്ദിയില്‍ പറഞ്ഞത് ‘തേരി മാ കി ഹാത് കി റൊട്ടി കഹാനെ കോ ബഡാ ദില്‍ കര്‍ രഹാ ഹെ’ എന്നാണ്. സിമണ്‍സിനു ഹിന്ദിയും എനിക്ക് ഇംഗ്ലിഷും മനസ്സിലായില്ല എന്നും ഹർഭജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button