ന്യൂഡല്‍ഹി ● “എന്റെ സ്വപ്നം യാതാര്‍ത്ഥ്യമായി” . ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 27 കാരനായ ഒമാനി സിനിമ നിര്‍മ്മാതാവും കവിയുമായ സുല്‍ത്താന്‍ അഹമ്മദ് അല്‍- മൊഹമ്മദി പറഞ്ഞവാക്കുകളാണിത്.
പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് അഭിയാനെക്കുറിച്ച് കവിത എഴുതിയിട്ടുള്ളയാളാണ് സുല്‍ത്താന്‍. കവിത മോദിയ്ക്ക് സമ്മാനിക്കുന്നതിനായായിരുന്നു സുല്‍ത്താന്റെ ഇന്ത്യന്‍ യാത്ര. വെറും അഞ്ച് മിനിറ്റ് മാത്രമാണ് നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. താന്‍ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുല്‍ത്താന്‍ പറയുന്നു. ഇന്ത്യയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ രാജ്യത്തെ സാംസ്കാരിക പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തന്നെ ഉപദേശിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സുല്‍ത്താന്‍ പറഞ്ഞു.
മോദിയുടെ സ്വഛ് ഭാരത് അഭിയാനിലും മറ്റു പദ്ധതികളിലും ആകൃഷ്ടനായ യുവാവ് കവിതയ്ക്ക് നാല് മിനിറ്റ് ദൈര്‍ഘ്യത്തില്‍ ദൃശ്യഭാഷ്യവും ഒരുക്കിയിട്ടുണ്ട്. പ്രവാസിയായ വിജീഷ് മണി സംവിധാനം ചിത്രത്തില്‍ ഈ ഗാനവും ഉള്‍പ്പെടുത്തുന്നുണ്ട്.
മോദിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന പരിപാടിയായ ‘മന് കി ബാതി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. 18 ഇന്ത്യന്‍ ഭാഷകളില്‍ ഈ ചിത്രം പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
Post Your Comments