ഡൽഹിയിൽ മലയാളി വിദ്യാർത്ഥി മര്‍ദ്ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത്. പാൻമസാല വിൽപ്പനക്കാരുമായുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
ഡൽഹി പബ്ളിക് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് രജത്.ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. രജതും മലയാളികളായ മറ്റു നാല് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ട്യൂഷന് കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം. മൃതദേഹം ലാല്‍ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
Post Your Comments