
അലഹബാദ് : ഏഴ് വയസുകാരിയെ പീഡനത്തിനിരയാക്കി മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കൊലപ്പെടുത്തി.അലഹബാദില്‍ നിന്നും 50കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ അഞ്ചിനാണ് പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്.
പെണ്‍കുട്ടിയുടെ സമീപവാസിയായ പതിനഞ്ച് വയസുകാരനാണ് ഏഴ് വയസുകാരിയെ പീഡനത്തിനിരയാക്കിയത്.പരാതി നല്‍കിയിട്ടും കേസ് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
രണ്ട് ദിവസം മുന്‍പ് പതിനഞ്ചു വയസുകാരന്റെ പിതാവടക്കം അഞ്ചംഗ സംഘം പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് ശേഷം ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനഞ്ചു കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടിയുടെ മൃതദേഹം സംസ്കരിക്കാനുള്ള പൊലീസിന്റെ നീക്കം തടഞ്ഞ ബന്ധുക്കള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
Post Your Comments