കുവൈത്ത് സിറ്റി ● ലഹരി മരുന്ന് കടത്തുകേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. മലപ്പുറം ചീക്കോട് വാവോട് സ്വദേശി ഫൈസൽ (33), മണ്ണാർക്കാട് സ്വദേശി മുസ്തഫ ശാഹുൽ ഹമീദ്(41), കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖ് (21) ശ്രീലങ്ക സ്വദേശിനി സുക്ലിയ സമ്പത്ത് (40) എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. പ്രതികള്‍ക്ക് ഇനി സുപ്രീംകോടതി മാത്രമാണ് പ്രതീക്ഷ.
ഫൈസലാണ് കേസിലെ ഒന്നാം പ്രതി. ശ്രീലങ്കക്കാരി രണ്ടാം പ്രതിയും മുസ്തഫ മൂന്നാം പ്രതിയും അബൂബക്കർ സിദ്ദീഖ് നാലാം പ്രതിയുമാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളില്‍ ഒരാളില്‍ നിന്ന് ഹെറോയിന്‍ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വില്പനയ്ക്കായി തയ്യാറാക്കിയ മയക്കുമരുന്നുമായി അവിടെയുണ്ടായിരുന്ന മൂന്ന് പേരും അറസ്റ്റിലായത്.
Post Your Comments