KeralaNews

തിരുമ്മല്‍ ചികിത്സയ്ക്കിടെ മലയാളി വീട്ടമ്മയ്ക്ക് പീഡനം

കൊച്ചി : തിരുമ്മല്‍ ചികിത്സയ്ക്കിടെ അമേരിക്കന്‍ മലയാളിയായ വീട്ടമ്മയ്ക്ക് പീഡനം. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ആഷ്‌ലിയെ(31) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പനമ്പിള്ളിനഗറിലെ ഫിസിയോതെറാപ്പി സെന്ററില്‍ വച്ചാണ് ആഷ്‌ലി വീട്ടമ്മയെ പീഡിപ്പിച്ചത്.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പനമ്പിള്ളിനഗര്‍ സ്വദേശിയായ വീട്ടമ്മ നടുവേദന ചികിത്സയ്ക്കായാണ് നാട്ടിലെത്തിയത്. നടുവേദനയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ തിരുമ്മു ചികിത്സയ്ക്കായാണ് ആഷ്‌ലിയുടെ സെന്ററിലെത്തിയത്. ആദ്യം നല്ല രീതിയില്‍ ആയിരുന്നു തിരുമ്മല്‍ ചികിത്സ. എന്നാല്‍ അടുത്ത ദിവസം ഫിസിയോതെറാപ്പിയുടെ രീതിമാറുകയായിരുന്നു.

തെറാപ്പിസ്റ്റിന്റെ കൈ സ്വകാര്യഭാഗങ്ങളിലേക്ക് നീണ്ടതോടെ പന്തികേടുതോന്നിയ വീട്ടമ്മ ചികിത്സ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ആഷ്‌ലിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെക്കൂടാതെ മൂന്നു ഡോക്ടര്‍മാര്‍ കൂടി ഈ സ്ഥാപനത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button