Life Style

വിവാഹമോചിതര്‍ മക്കളോട് ചെയ്യുന്നത്

വിവാഹവും വിവാഹമോചനും ഇന്നത്തെ കാലത്ത് പുത്തരിയല്ല. എന്നാല്‍ പലപ്പോഴും വിവാഹത്തേക്കാള്‍ കൂടുതല്‍ വിവാഹമോചനമാണ് നടക്കുക എന്നതാണ് കാര്യം. പലപ്പോഴും വിവാഹ മോചനസമയത്ത് പിരിയുന്ന ദമ്പതികള്‍ അവരുടെ കുട്ടികളെപ്പറ്റി ആലോചിക്കാറില്ല എന്നതാണ് സത്യം. വിവാഹ മോചനത്തിനു ശേഷം കുട്ടികളോട് ചെയ്യുന്ന ചില ദ്രോഹങ്ങളുണ്ട്.
അറിഞ്ഞോ അറിയാതെയോ കുട്ടികളോട് ചെയ്യുന്ന ഇത്തരം ദ്രോഹങ്ങളാണ് പലപ്പോഴും കുട്ടികളില്‍ പല തരത്തിലുള്ള മാനസിക ശാരീരിക വൈകല്യങ്ങളും ഉണ്ടാകാന്‍ കാരണം. വിവാഹമോചനം കഴിഞ്ഞ ദമ്പതികളേക്കാള്‍ അവരുടെ കുട്ടികളെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ ബാധിയ്ക്കുക എന്നതാണ് സത്യം.

$കുട്ടികള്‍ ആരോടൊപ്പം

കുട്ടികള്‍ ആരോടൊപ്പം ജീവിയ്ക്കണമെന്ന കോടതിയുടെ ചോദ്യത്തിന് പലപ്പോഴും ഉത്തരമുണ്ടാവില്ല. അച്ഛനുമമ്മയും പല കുട്ടികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവരായിരിക്കും.

$സന്ദേശവാഹകര്‍ മക്കള്‍

പലപ്പോഴും പിരിയുന്നതിനു മുന്‍പ് തന്നെ ദമ്പതികള്‍ അകല്‍ച്ചയിലായിലിരിക്കും. ഇതിനിടയില്‍ പരസ്പരം സംസാരിയ്ക്കാന്‍ ഒരു സന്ദേശവാഹകര്‍ എന്ന നിലയില്‍ പലരും കുട്ടികളെ ഉപയോഗിക്കുന്നു.

്$കുട്ടികളിലെ ഭയം

കുട്ടികളിലെ ഭയമാണ് മറ്റൊരു പ്രശ്‌നം. മാതാപിതാക്കള്‍ പിരിഞ്ഞാലും ഒരിക്കലും ഇവരോടുള്ള കുട്ടികളുടെ സ്‌നേഹം ഇല്ലാതാവില്ല. എന്നാല്‍ ബന്ധം പിരിയുന്നതിനിടയ്ക്ക് തങ്ങളെ മറന്നു പോകുമോ എന്ന ഭയം പലപ്പോഴും കുട്ടികളില്‍ ഉണ്ടാകും.

$ഭയത്തില്‍ നിന്നുണ്ടാകുന്ന സിംപതി
പലപ്പോഴും കുട്ടികള്‍ക്ക് ഭയത്തില്‍ നിന്നുണ്ടാകുന്ന സിംപതിയാണ് വില്ലനായി വരുന്നത്. ഇത് കുട്ടികളുടെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button