
ന്യൂഡല്‍ഹി : രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഓസ്കാര്‍ ജേതാവ് ലിയനാര്‍ഡോ ഡി കാപ്രിയോയും അംഗമാകുന്നുവെന്നു വാർത്തകൾ.വിദേശത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ്‌എസിന്‍റെ കീഴിലുള്ള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘത്തിന്‍റെ സുവര്‍ണ ജൂബിലി ബ്രിട്ടനില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതില്‍ സെലിബ്രിറ്റികളായ ലിയനാര്‍ഡോ ഡി കാപ്രിയോ, സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, സര്‍ ഡേവിഡ് അറ്റെന്‍ ബൊറഫ് എന്നിവര്‍ പങ്കെടുക്കുന്നുണ്ടെന്നുമാണ് വിവരങ്ങള്‍.
ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍എസ്‌എസിന് തന്‍റെ താര പദവി കാപ്രിയോ നല്‍കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അന്താരാഷ്ട്ര തലത്തിലേക്ക് ആര്‍എസ്‌എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പുതിയ വാര്‍ത്ത.ജൂലൈ 31ന് നടക്കുന്ന ചടങ്ങില്‍ ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്, ജോയിന്‍റ് സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവര്‍ പങ്കെടുക്കും.
സസ്യാഹാരിയായ ഡി കാപ്രിയോയെ ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുഖമാക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്ന് ഡെയ്ലി ഒ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിസ്ഥിതി പ്രവര്‍ത്തനം, മൃഗങ്ങളുടെ അവകാശം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഡി കാപ്രിയോ അംഗമാണ്. ഇതിന്‍റെ ഭാഗമായി ബീഫ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കാപ്രിയോയും ബ്രാന്‍സനും ബീഫ് കഴിക്കുന്നതിനെതിരെ സന്ദേശം നല്‍കുമെന്നും വിവരങ്ങളുണ്ട്.
Post Your Comments