ന്യൂഡല്‍ഹി: ജൂലൈ ഒന്നു മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ലക്ഷകണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന നിരവധി മാറ്റങ്ങളാണ് അടുത്ത മാസം മുതല്‍ റെയില്‍വേ നടപ്പാക്കുന്നത്.
ജൂലൈ 1 മുതല്‍ റെയില്‍വേ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍
താത്കാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ അന്‍പത് ശതമാനം തിരികെ കിട്ടും. സുവിധ ട്രെയിനിലും ഇനി ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പകുതി തുക തിരികെ ലഭിക്കും.
തത്കാല്‍ ടിക്കറ്റുകളുടെ ബുക്കിംഗ് സമയത്തിലും മാറ്റം. ജൂലൈ ഒന്നു മുതല്‍ എസി കോച്ചുകളില്‍ രാവിലെ പത്ത് മണി മുതല്‍ പതിനൊന്ന് വരെയും, സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റുകള്‍ പതിനൊന്നു മുതല്‍ പന്ത്രണ്ട് വരെയും ബുക്ക് ചെയ്യാം.
സുവിധ ട്രെയിനുകളില്‍ ഇനി വെയിറ്റിംഗ് ലിസ്റ്റില്ല. കണ്‍ഫോം ടിക്കറ്റുകാര്‍ക്കും, ആര്‍.എ.സി. ടിക്കറ്റുകാര്‍ക്കും മാത്രം തീവണ്ടികളില്‍ സഞ്ചരിക്കാം.
രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ഇനി മുതല്‍ പേപ്പര്‍ രഹിത ടിക്കറ്റുകള്‍. മൊബൈല്‍ ടിക്കറ്റ് മാത്രം കാണിച്ച് ഈ തീവണ്ടികളില്‍ യാത്ര ചെയ്യാം.
രാജധാനി, ശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും.
ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ വിവിധ ഭാഷകള്‍ ലഭ്യമാക്കും.
യാത്രക്കാര്‍ക്ക് വന്‍ചിലവ് സൃഷ്ടിക്കുന്ന പ്രീമിയം തീവണ്ടികള്‍ ജൂലൈ ഒന്നിന് ശേഷം ഉണ്ടാവില്ല.
ടയര്‍ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്താല്‍ നൂറ് രൂപയും 3 ടയര്‍ ഇക്കണോമി, എ.സി ചെയര്‍ കാര്‍ ടിക്കറ്റുകളില്‍ 90 രൂപയും സ്ലീപ്പര്‍ ക്ലാസ്സ് ടിക്കറ്റില്‍ അറുപത് രൂപയുമായിരിക്കും ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കുക.
Post Your Comments