International

ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നു – സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്

ഭൂമി കീഴടക്കാന്‍ മൂന്നു വിപത്തുകള്‍ വരുന്നുവെന്ന് പ്രപഞ്ച ശാസ്ത്രജ്ഞനും ഭൗമസൈദ്ധാന്തികനുമായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മുന്നറിയിപ്പ്. ലോകത്തിന്റെ തകര്‍ച്ച മൂന്നു വിപത്തുകള്‍ കാരണമായിരിക്കും. ഭൂമിയില്‍ ജീവന്റെ ആയുസ്സ് കുറഞ്ഞ് വരികയാണ്. ഈ ലോകത്തിന് ഒരു അവസാനമുണ്ട്. മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഭൂമിയില്‍ ഇനി 100 വര്‍ഷത്തിന്റെ ആയുസ്സ് മാത്രമേ ഉള്ളുവെന്നുമാണ് ഹോക്കിംഗ് പറയുന്നത്.

യന്ത്രമനുഷ്യര്‍, അന്യഗ്രഹ ജീവികള്‍, ആണവയുദ്ധം എന്നിവയാണ് ഹോക്കിംഗ് ചൂണ്ടിക്കാണിക്കുന്ന മൂന്നു വിപത്തുകള്‍. ഏത് സാങ്കേതിക വിദ്യയായാലും അത് ശരിയായ രീതിയില്‍ ശരിയായ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിച്ചില്ലെങ്കില്‍ മനുഷ്യന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാകുമെന്നാണ് ഹോക്കിംഗ് തന്റെ സിദ്ധാന്തങ്ങളിലൂടെ നിരീക്ഷണങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

പല റോബോര്‍ട്ടുകള്‍ക്കും അതീവ വിവേകം സ്ഥാപിച്ചു കൊടുക്കുന്ന സ്വബുദ്ധി നല്‍കുന്ന സജ്ജീകരണങ്ങളാണ് സ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എന്നാല്‍ യന്ത്രങ്ങള്‍ക്ക് കൃത്രിമ ബുദ്ധിയും വിവേകവും നല്‍കുന്നതിലൂടെ മനുഷ്യനുമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നവെന്നും പിന്നീട് അവ നിലനില്‍പ്പിന്റെ ഭാഗമായി മനുഷ്യനെ തന്നെ ഇല്ലായ്മ ചെയ്യുന്ന തരത്തില്‍ വെല്ലുവിളിയായി തീരുമെന്നും നേരത്തെ തന്നെ ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്യഗ്രഹ ജീവികളുടെ കടന്നു വരവെന്നത് അതിവിദൂരമല്ലെന്നും മറ്റെന്തിനേക്കാളും ആപത്താണ് ഇതെന്നും സ്റ്റീഫന്‍ ഹോക്കിംഗ് നിരീഷിക്കുന്നു. ഇവ രണ്ടുമല്ലെങ്കില്‍ നമിഷ നേരം കൊണ്ട് ഭൂഗോളം മുഴുവന്‍ ചുട്ടുചാമ്പലാക്കാന്‍ ശേഷിയുള്ള അണ്വായുധങ്ങള്‍ രാജ്യങ്ങളുടെ പക്കമുള്ള സാഹചര്യത്തില്‍ അതുയര്‍ത്തുന്ന വെല്ലുവിളി മനുഷ്യരാശിയുടെ അന്ത്യദിനത്തോളം തന്നെയുണ്ടെന്നും ഹോക്കിംഗ് നിരീക്ഷിക്കുന്നു. ഒരു യുദ്ധമുണ്ടായാല്‍ മിക്ക രാജ്യങ്ങളും അണ്വായുധങ്ങള്‍ ഉപയോഗിക്കുമെന്നും ഹോക്കിംഗ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button