Latest NewsNewsInternational

മനുഷ്യ വര്‍ഗം ഇനി എത്രനാള്‍കൂടി? ഹോക്കിംഗ് പറയുന്ന ലോകാവസാനം ഇങ്ങിനെ

ഭൂമിയില്‍ മനുഷ്യ ജീവിതം 200 വര്‍ഷം കൂടിയെന്ന് ഹോക്കിംഗ് ലോകത്തോട് പറഞ്ഞു. പ്രവാചകനെപ്പോലെ ഏറെക്കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. 76-ാം ജന്മദിനം ആഘോഷിക്കുന്നതിനു തൊട്ടുമുമ്പും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഹോമോസാപ്പിയന്‍സ് എന്ന് അറിയപ്പെടുന്ന മനുഷ്യ വര്‍ഗം ഇനി എത്രനാള്‍കൂടി? ലോകമേ ചെവിതരിക. ആഗോളതാപനം ഇങ്ങനെ മുന്നോട്ടുപോയാല്‍ ഭൂമി ശുക്രനു തുല്യമാകും. താപനില 860 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഭൂമിയിലെ വിഭവങ്ങളുടെ അമിതമായ ചൂഷണം നമ്മുടെ ഗ്രഹത്തെ നാശത്തിലേക്കു നയിക്കുകയാണ്.

ആഗോള താപനത്തെ എതിര്‍ക്കുന്നവരെ ശുക്രനിലേക്ക് അയയ്ക്കണം. (പാരീസ് ഉടമ്പടിയെ എതിര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവരോടാണ് ആ വാക്കുകളെന്നു വ്യാഖ്യാനിക്കപ്പെട്ടു.). അതിവേഗത്തില്‍ പാഞ്ഞടുക്കുന്ന ഒരു പാറക്കൂട്ടം. വന്‍ നാശം ഒരുക്കാന്‍ ഇതുമതിയാകും. ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തകര്‍ക്കുന്നത് വെറും ശാസ്ത്രഭാവനയായി കരുതരുത്. ഭൂമിക്കു സമീപത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളിലൊന്നിനു ദിശ തെറ്റിയാല്‍… ആ നാശം നേരിടാന്‍ നമുക്കാകുമോ. ഗവേഷകര്‍ ശ്രദ്ധിക്കുക.

ഭൂമിയില്‍ ഇനി മനുഷ്യന് അവശേഷിക്കുന്നത് രണ്ട് നൂറ്റാണ്ടുകൂടി മാത്രം. മനുഷ്യര്‍ക്കു ജീവിക്കാന്‍ മറ്റു ഗ്രഹങ്ങളെ തേടണം. ഒന്നുകില്‍ ഭൂമിയില്‍ ഛിന്നഗ്രഹം വന്നിടിച്ചുള്ള ദുരന്തം. അന്യഗ്രഹ ജീവികളുടെ കടന്നുകയറ്റം. ഇവയല്ലെങ്കില്‍ ആര്‍ജിത ബുദ്ധി വിനാശം വിതയ്ക്കും. ജനസംഖ്യാപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അമിതചൂഷണം എന്നിവമൂലം ഭൂമിയില്‍ ജീവിതം ഇനി പ്രയാസമേറിയതാകും. വിഭവങ്ങള്‍ നാം ചൂഷണം ചെയ്തു കഴിഞ്ഞു. ജലം അടക്കമുള്ള വിഭവങ്ങള്‍ക്കായി ഭാവിയില്‍ മനുഷ്യന്‍ പരസ്പരം ഏറ്റുമുട്ടും. െകെയിലുള്ള മാരക ആയുധങ്ങള്‍ക്കൂടിയാകുമ്പോള്‍. നാം കരുതിവച്ചിരിക്കുന്ന ബോംബുകള്‍ക്ക് ഭൂമിയെ പലകുറി തകര്‍ക്കാനാകും.

ശാസ്ത്രത്തിന്റെ വളര്‍ച്ച ഒരു ഘട്ടത്തിലെത്തുമ്പോള്‍ ജീവന്റെ ”പുതിയ പതിപ്പ്” രൂപമെടുക്കും. ആര്‍ജിത ബുദ്ധി ഗവേഷണം ഏറെ വളര്‍ന്നു കഴിഞ്ഞു. ഒരു കാലത്ത് അവ മനുഷ്യനു പകരമാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇപ്പോള്‍ കമ്പ്യൂട്ടര്‍ െവെറസുകള്‍ ഉണ്ടാക്കുന്നവര്‍ ഭാവിയില്‍ മനുഷ്യനെ കൊല്ലുന്ന യന്ത്രങ്ങള്‍ക്കു രൂപം നല്‍കും. സാങ്കേതികവിദ്യയെ നയന്ത്രിക്കാനുള്ള സംവിധാനം, അതേക്കുറിച്ചു ഭരണകൂടങ്ങള്‍ ചിന്തിക്കാന്‍ സമയമായി.

ഈ പ്രപഞ്ചത്തില്‍ നാം ഒറ്റയ്ക്കാണെന്ന വിശ്വാസമൊന്നും എനിക്കില്ല. ഒരു കാലത്ത്  832സി പോലുള്ള ഗ്രഹങ്ങളില്‍നിന്ന് നമുക്ക് സന്ദേശമെത്തിയേക്കാം. എന്നാല്‍, മറുപടി സൂക്ഷ്മതയോടെ വേണം. അവര്‍ക്കു നമ്മേക്കാള്‍ മികച്ച സാങ്കേതികവിദ്യയാകും ഉണ്ടാകുക. ഭൂമിയില്‍ മനുഷ്യന്‍ ബാക്ടീരിയയ്ക്കു നല്‍കുന്ന പരിഗണനയാകും ഒരു പക്ഷേ, അന്യഗ്രഹജീവികള്‍ മനുഷ്യനു നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button