Latest NewsNewsInternational

പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു

പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു.76വയസായിരുന്നു.കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനം ശാസ്ത്ര സങ്കൽപങ്ങളെ മാറ്റിമറിച്ചു. ഗണിത ശാസ്ത്രം, ഭൗതീക ശാസ്ത്രം,ജ്യോതി ശാസ്ത്രം എന്നീ മേഖലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്.

Read also:സ്വവര്‍ഗാനുരാഗികളെന്ന് വിദ്യാര്‍ത്ഥിനികളെകൊണ്ട് എഴുതിവാങ്ങി; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്

പതിറ്റാണ്ടുകളായി അദ്ദേഹം ലോകത്തോട് സംസാരിച്ചിരുന്നത് യന്ത്ര സഹായത്തോടെയായിരുന്നു. ഗുരുതരമായ നാഡീരോഗത്തിന് അടിമയാണ് സ്റ്റീഫന്‍ ഹോക്കിങ്. മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗം ബാധിച്ച് വീൽച്ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കൈകാലുകളും പേശികളും എല്ലാം തളര്‍ന്നുപോകുന്നതാണ് ഈ രോഗം. തന്റെ ഗവേഷണ പഠനകാലത്ത് തന്നെ ഹോക്കിങിനെ ഈ രോഗം ബാധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button