ലണ്ടന്‍: ലോക ശാസ്ത്രത്തിന് അത്ഭുതമായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സൈദ്ധാന്തികര്‍ ഹോക്കിങിന്റെ 76 ാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് വിവാദങ്ങളുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയത്. ഹോക്കിങിന്റെ രൂപത്തിനു കാര്യമായി മാറ്റമില്ലെന്ന എന്നതാണ് ഇവര്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി പറയുന്നത്.
ശാസ്ത്രജ്ഞനു എഎല്‍എസ് രോഗമുണ്ട്. എന്നിട്ടും 1982 ലെ ചെറുപ്പം അദ്ദേഹം 2017 ലും നിലനിര്‍ത്തുന്നു. ഇതു കൂടാതെ മനുഷ്യന്‍ വളര്‍ന്നാലും ചെവി വളരുകയില്ല. പക്ഷേ ഹോക്കിങിന്റെ രൂപത്തില്‍ ചെവിക്ക് മാറ്റമുണ്ട്. പല്ലിന്റെ ഘടനയിലും വ്യത്യാസം പ്രകടമാണ്. നിലവില്‍ ഉള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നും ഇക്കൂട്ടര്‍ ചേര്‍ന്ന് നാടകം കളിക്കുകയാണെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണെന്നും ഇവര്‍ വാദിക്കുന്നു.
ഹോക്കിങ് സംസാരിക്കുന്നത് കമ്പ്യൂട്ടറിന്റെ സഹായത്താടെയാണ്. കവിളിലെ മസിലുകള്‍ വിറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് യന്ത്രസഹായത്തോടെ ഹോക്കിങ് സംസാരിക്കുന്നത്. ഇതിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. സ്റ്റീഫന്‍ ഹോക്കിങിന്റെ ആദ്യ വിവാഹം ജെയിന്‍ വൈല്‍ഡുമായി ആയിരുന്നു. അന്നു സാധാരണ വസ്ത്രങ്ങള്‍ ധരിച്ച ഹോക്കിങ് രണ്ടാം വിവാഹത്തിനു പ്രത്യേകമായ വിധം വസ്ത്രധാരണം നടത്തിയെന്നും ചിന്തകര്‍ പറയുന്നു. എലൈന്‍ മാസെണാണ് ഹോക്കിങിന്റെ രണ്ടാം ഭാര്യ. നൂറു വര്‍ഷം കൊണ്ട് മാനവരാശി ഇല്ലതാകുമെന്ന് പ്രചരിപ്പിക്കാനും അന്യഗ്രഹജീവികള്‍ ഉണ്ടെന്നു അവകാശപ്പെട്ട് സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ നാടകമെന്നും ഇവര്‍ പറയുന്നു. മെയില്‍ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments