Latest NewsInternational

സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വീല്‍ചെയറും തിസീസും ലേലത്തില്‍

ലണ്ടന്‍: ലോക ശാസ്ത്രത്തിന് അത്ഭുതമായ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തില്‍ വില്‍പനയ്ക്ക് വെച്ചു. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. ഒക്ടോബര്‍ 31നാണ് ലേലം തുടങ്ങുക.

1965ല്‍ അദ്ദേഹം നടത്തിയ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികളും അതിനോടൊപ്പം മറ്റ് ശാസ്ത്രസംബന്ധികളുടെ ചില രേഖകളും ലേല സ്ഥാപനം വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഈ വസ്തുക്കള്‍ക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഹോക്കിങ്സിന്റെ കൈയൊപ്പ് പതിഞ്ഞതാണ് തിസീസ്. എ എല്‍ എസ് അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഓപ്പ് വഴുതിപ്പോയതുപോലെ തോന്നിക്കുന്നവയാണ്.

വീല്‍ചെയറിന് 10,000-1,50,000 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. ക്രിസ്റ്റീസ് അധികൃതര്‍ ഒരു പ്രമുഖ വാര്‍ത്ത ഏജന്‍സിയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ നിന്നു കിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button