KeralaNewsIndia

ബെംഗളൂരൂവില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തതും മലയാളി വിദ്യാര്‍ഥിനികള്‍

കോഴിക്കോട്: ബെംഗളൂരുവില്‍ നഴ്സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളാണെന്ന് വെളിപ്പെടുത്തല്‍. റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കറുത്തവളെന്ന് വിളിച്ചും മറ്റും സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു. ബാത്ത്റൂം ക്ലീനര്‍ കുടിപ്പിച്ചതോടെ രക്തം ഛര്‍ദ്ദിച്ച്‌ അവശനിലയിലായ കുട്ടിയെ മറ്റു കുട്ടികള്‍ ചേര്‍ന്ന് ആശുപത്രിയിലാക്കുകയായിരുന്നു.

 

കര്‍ണാടകയിലെ ആശുപത്രിയില്‍ അഞ്ചുദിവസം ചികിത്സിച്ചിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ വ്യത്യാസമുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. കര്‍ണാടകയിലാണ് കുട്ടി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അവശനിലയിലായ വിദ്യാര്‍ഥിനിയില്‍ നിന്നും പോലീസിന് മൊഴിയെടുക്കാനായിരുന്നില്ല. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button