വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലൈംഗിക പീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ക്കും പരാതി നല്‍കാമെന്ന യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ ഒരു വിജ്ഞാപനം ശ്രദ്ധേയമാകുന്നു. ലൈംഗിക പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ മൂന്ന് മാസത്തിനകം പരാതി നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ട്.
പുരുഷപീഡനം വിഷയമാക്കി പുറത്തുവന്നിരിക്കുന്ന അറിയിപ്പില്‍ പരാതികള്‍ 30 ദിവസത്തിനകത്ത് അന്വേഷണം നടത്താന്‍ സ്ഥാപനങ്ങള്‍ ഒരു ആന്തരിക സമിതിയെ വെയ്ക്കണമെന്നും 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികക്രമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ നേരിടേണ്ടി വരും.
വിജ്ഞാപനത്തെ അനേകരാണ് സ്വാഗതം ചെയ്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല. പുരുഷന്മാര്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്നായിരുന്നു നിരവധിപേരുടെ പ്രതികരണം
Post Your Comments