Gulf

സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മുന്നറിയിപ്പ്

സൗദി : അധികൃതരുടെ അനുമതിയോടെയായിരിക്കണം സംഭാവനകള്‍ നല്‍കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ മുഴുവന്‍ പേരോടും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തികളൊ കമ്പനികളൊ സ്ഥാപനങ്ങളോ സംഭാവനകള്‍ നല്‍കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം.

അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്കും മറ്റും സംഭാവന നല്‍കുന്നത് സൗദി അറേബ്യയുടെ നിയമത്തിന് വിരുദ്ധമാണ്. അത്തരക്കാര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലഭിക്കുന്ന സംഭാവനകള്‍ നേരായ മാര്‍ഗത്തിലാണോ ഉപയോഗിക്കുന്നത് അതല്ല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണോ ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ നിരീക്ഷണ വിധേയമാക്കും. പല സംഭാവനകളും ദേശ വിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിലേക്ക് വഴിമാറ്റപ്പെടുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സ്വദേശികളും വിദേശികളും അവരുടെ സംഭാവനകള്‍ സിറിയയിലടക്കം കഷ്ടപ്പെടുന്ന സഹോദരങ്ങള്‍ക്ക് സഹായകമാകും വിധം തങ്ങളുടെ സംഭാവനകള്‍ സൗദി ദേശീയതലത്തില്‍ നടക്കുന്ന ക്യാംപയിനുകളെ സഹായിക്കാനൊ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന് ഫണ്ട് കൈമാറുകയൊ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button