ന്യൂഡൽഹി: എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഇടക്കാല ജാമ്യത്തിനായി ശിവശങ്കർ സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
അടിയന്തിര ചികിത്സയ്ക്ക് വിധേയനാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചത്. എന്തുകൊണ്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാകാൻ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യത്തെ ഇഡിയ്ക്ക് വേണ്ടി ഹാജരായ സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കർ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്ക് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ശിവശങ്കറിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സ ലഭ്യമാണെന്ന് ഇഡി അറിയിച്ചു.
Post Your Comments