ബെയ്ജിങ്: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതിൽ സംഭവത്തിൽ വീശദികരണവുമായി ചൈന. വസ്തുതാപരമായി കാര്യങ്ങളെ കാണണമെന്നും ഈ വിഷയം ഇപ്പോൾ വിവാദമായത് എന്തുകൊണ്ടാണെന്നറിയില്ലെന്നും ചൈന പ്രതികരിച്ചു. അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തിയാണ് 2023ലെ ഔദ്യോഗിക ഭൂപടം ചൈന പുറത്തിറക്കിയത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചത്.
ഇത്തരം പ്രവൃത്തികൾ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചൈന വീശദികരണവുമായി രംഗത്ത് വന്നത്. നിയമപരമായി നടത്തിയ പതിവ് രീതി മാത്രമാണെന്നും ഇതിനെ എല്ലാം വസ്തുതാപരമായി ഇന്ത്യ കാണണമെന്നും ചെെന വ്യക്തമാക്കി. ഇതിന് അമിതമായ വ്യാഖ്യാനം നൽകേണ്ട കാര്യമില്ലെന്നും ചെെന കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയാണ് ചെെനയുടെ പ്രകൃതിവിഭവ മന്ത്രാലയം വിവാദ ഭൂപടം പുറത്തിറക്കിയത്.
Post Your Comments