തിരുവനന്തപുരം : ഇന്ത്യയും പ്രവേശന അനുമതി നിഷേധിച്ചു. ഇതോടെ ഈ അധ്യയന വര്‍ഷം 550 മെഡിക്കല്‍ സീറ്റുകളും 8,202 എന്‍ജിനീയറിങ് സീറ്റുകളും കുറയും. നിലവാരത്തകര്‍ച്ച, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനം എന്നിവയാണ് സാങ്കേതിക, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്.
കാസര്‍ഗോട്ടെ സത്ഗുരു നിത്യാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സെന്റ് ഗ്രിഗോറിയസ് കോളജ് ഓഫ് എന്‍ജിനീയറിങ്, അഞ്ചലിലെ പിനക്കിള്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, തൃശൂരിലെ എറണാകുളത്തപ്പന് കോളജ്, ആലപ്പുഴയിലെ അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ് എന്നിവയ്ക്കാണ് സാങ്കേതിക സര്‍വകലാശാല അഫിലിയേഷന് നിഷേധിച്ചത്.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍, വേണ്ട യോഗ്യതയുള്ള അധ്യാപകര്‍ എന്നിവ ഉറപ്പാക്കാന്‍ ഈ കോളജുകള്‍ തയാറായില്ല. കൂടാതെ പിനക്കിള്‍, അര്‍ച്ചന എന്നിവിടങ്ങളിലെ ഒരു കുട്ടിപോലും ബിടെക്കിനു വിജയിച്ചിരുന്നുമില്ല.
അനുമതി നിഷേധിച്ച എല്ലാ കോളജുകളിലെയും വിജയശതമാനം 15ല്‍ താഴെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഇവയ്ക്കുള്ള അംഗീകാരം പിന്‍വലിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. ആകെ 96 ബിടെക് ബാച്ചുകളും 135 എംടെക് ബാച്ചുകളും ഇതോടെ ഇല്ലാതെയാകും. 5,766 ബിടെക്, 2,436 എംടെക് സീറ്റുകളുടെ കുറവാണ് ഉണ്ടാകുക.
ഒറ്റപ്പാലത്തെ പികെ.ദാസ് മെഡിക്കല്‍ കോളജ്, പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍, വയനാട് ഡിഎം മെഡിക്കല്‍ കോളജ്, തൊടുപുഴയിലെ അല്‍ അഹ്സര്‍ എന്നിവയില്‍ ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ തടഞ്ഞു. 550 മെഡിക്കല്‍ സീറ്റുകള്‍ ഇതോടെ നഷ്ടമായി.
Post Your Comments